Thursday, May 29, 2008

ക്രോസ്‌ സ്റ്റിച്ചിംഗ്‌ അഥവാ ചിത്ര തുന്നൽ















ചുമ്മാ വീട്ടിലിരുന്നു തിന്നുന്നു എന്നു മമ്മി പറഞ്ഞപ്പം മമ്മിക്കു ഒരു ബൈബിൾ കവറും ഒരു തലയിണ കവറും ഉണ്ടാക്കി കൊടുത്തു സമാധാനിപ്പിച്ചു.. ദാ അതിന്റെ ചിത്രം ഇവിടെ..

Wednesday, April 30, 2008

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ന്യൂഡല്‍ഹി: വിലക്കയറ്റം തടയാന്‍ സ്റ്റീല്‍ കയറ്റുമതി തീരുവ വര്‍ധിപ്പിക്കുമെന്നു കേന്ദ്രമന്ത്രി പി.ചിദംബരം
കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് കേന്ദാനുമതി
ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേയ്ക്കുള്ള വസ്ത്ര കയറ്റുമതി ഉയരുന്നു.
മുംബൈ:ബാങ്കുകളുടെ കരുതല്‍ ധന അനുപാതത്തില്‍ വര്‍ധന.
ബെയ്ജിംഗ്:ടിബറ്റ് കലാപം:30 പേര്‍ക്കു തടവുശിക്ഷ
തിരുവനന്തപുരം:അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ടു പരീക്ഷകള്‍ മാത്രമേ ഉണ്ടാകൂ.അര്‍ധവാര്‍ഷിക പരീക്ഷ,വാര്‍ഷിക പരീക്ഷ എന്നിങ്ങനെയാകും ക്രമീകരണം.
മില്‍മ പുതിയ മൂന്ന് ഉല്പന്നങ്ങള്‍ വിപണിയിലിറക്കി.മില്‍മ പനീര്‍,മില്‍മ യോഗര്‍,മില്‍മ ശ്രീകണ്ഠ്

Friday, February 1, 2008

എന്റെ ഗ്രാമം

ത്രുക്കൊടിത്താനം ഗ്രാമത്തിലെ കോട്ടമുറി എന്ന സ്ഥലത്താണ് എന്റെ വീട്.പണ്ടിവിടെ വലിയ കോട്ട
യായിരുന്നു.കോട്ട മുറിഞ്ഞാണ് കോട്ടമുറി എന്ന പേര് വന്നത്. ലില്ലിപൂക്കള്‍ മനോഹരമായി പൂത്തു നില്‍
ക്കുന്ന വീഥിയിലാണ് എന്റെ വീട്.ഇവിടെ തോടുകളുണ്ട്. കുഞ്ഞുമീനുകള്‍ തോടുകളില്‍ പരിലസിക്കുന്നു.
ജാതി മരമുണ്ട്,പ്ലാവുണ്ട്,മാവുണ്ട്, ഫാഷന്‍ ഫ്രൂട്ടുണ്ട്.അങ്ങനെ ഫലസംരുദ്ധമാണ്.ഞാനും സഹോദരങ്ങളും
ഒത്തുചേര്‍ന്ന് ക്രിസ്മസിന് പുല്‍ക്കൂടും ക്രിസ്മ്സ് ട്രീയും ഉണ്ടാക്കും.ഞങ്ങളുടെ ഗ്രാമം വളരെ മനോഹരമാണ്.സ്വപ്നം ഉറങ്ങുന്ന ഭൂമിയാണ് എന്റെ വീട്.

Thursday, January 31, 2008

ഗ്രാമത്തിന്റെ സ്മരണകള്‍

ഞങ്ങളുടെ ഗ്രാമം വളരെ മനോഹരമാണ്. അവിടെ പള്ളിയുണ്ട്, അമ്പലമുണ്ട്, മോസ്കുണ്ട്. ഞങ്ങള്‍ക്ക്
അഭിമാനിക്കാവുന്ന ഒന്നാണ് ത്രുക്കൊടിത്താനം ദേവാലയം. കേരളത്തിലെ രണ്ടാമത്തെ വലിയ പള്ളിയാണ്.
വളരെ വിപുലവും മനോഹരവുമാണ്. ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നു.ജീവനക്കാരുടെ സേവനം വളരെ സ്തുത്യര്‍ഹമാണ്. കൂടാതെ ഇവിടെ ഒരു പോലീസ് സ്റ്റേഷനുണ്ട്. സമീപ വാസികളക്ക്
വളരെ പ്രയോജനപ്രദമാണ്.ഗ്രാമത്തിന്റെ സംഘടനാശേഷിയെ വെളിവാക്കുന്ന നാട്ടുകൂട്ടങ്ങള്‍,അയല്‍ക്കൂട്ടങ്ങള്‍
എന്നിവയുമുണ്ട്.ഗ്രാമത്തിന്റെ അന്തസ്സിനു മാറ്റുകൂട്ടുന്ന ഒന്നാണ് ഇവിടുത്തെ മാതാ കമ്പ്യൂട്ടര്‍ എന്ന സ്ഥാപനം.ഇവിടുത്തെ ട്യൂട്ടര്‍മാര്‍ വളരെ അര്‍പ്പണ മനോഭാ‍വമുള്ളവരാണ്.ഇവിടെ പടിച്ച എനിക്ക് ബി.പി.ഒ
വര്‍ക്ക് കിട്ടി.
എന്ന്
പ്രീത

Friday, January 25, 2008

പുതിയ പോലീസ് സ്റ്റേഷന്‍

ത്രുക്കൊടിത്താനത്തെ പോലീസ് സ്റ്റേഷന്‍ സമീപവാസികള്‍ക്ക് വളരെ ഉപകാരപ്രദമാണ് ആര്‍ക്കറിയാം എന്നാണിത് ഉപദ്രവമാകുന്നതെന്ന് ................കാണാനിരിക്കുന്നു പൂരം.